ലിവർപൂൾ: കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന "മലയാളി ഗോട്ട് ടാലന്റ്' എന്ന പരിപാടിയുടെ ആദ്യ ഷോ ഈ മാസം 14ന് ലിവർപൂളിൽ നടക്കും. ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും കലാഭവൻ ലണ്ടനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രവാസി മലയാളികളിലെ കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും അവർക്കു അംഗീകാരം നൽകുകയും ചെയ്യുന്നതിനുള്ള ഭാഗമായി, യുകെയിലെ വിവിധ കേന്ദ്രങ്ങളിൽ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ഈ സ്റ്റേജ് ഷോ സംഘടിപ്പിക്കും.
പ്രായഭേദമന്യേ വേദിയിൽ അവതരിപ്പിക്കാനാകുന്ന ഏത് തരത്തിലുള്ള പ്രകടനങ്ങളും മത്സരത്തിനായി അവതരിപ്പിക്കാവുന്നതാണ്. ഗ്രൂപ്പ് വിഭാഗത്തിലും സോളോ വിഭാഗത്തിലും മത്സരങ്ങൾ ഉണ്ടായിരിക്കും. നിശ്ചിത സമയപരിധി ഒഴികെ മറ്റ് പ്രത്യേക നിബന്ധനകൾ മത്സരാർഥികൾക്ക് ബാധകമല്ല.
പരിപാടിയുടെ ആദ്യ ഷോ 14-ന് ലിവർപൂളിലെ കാർഡിനാൾ ഹീനൻ സ്കൂൾ ഹാളിൽ വെച്ചാണ് നടത്തപ്പെടുന്നത്. പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രകടനങ്ങൾക്ക് തുടർന്ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കാനുള്ള അർഹത ലഭിക്കും.
യുകെയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലെ, കേരളത്തിൽ നിന്ന് എത്തുന്ന പ്രശസ്ത സിനിമാതാരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും അണിനിരക്കുന്ന ഒരു മെഗാ സ്റ്റേജ് ഷോയായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 07841 613973, 07967 018955, [email protected].